26 April 2024 Friday

തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച്ച 137 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 139 പേർ രോഗമുക്തരായി

ckmnews

തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച്ച  137 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 139 പേർ രോഗമുക്തരായി


 ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1541 ആണ്. തൃശ്ശൂർ സ്വദേശികളായ 53 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,03,306 ആണ്. 1,01,044 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.  

ജില്ലയിൽ വെളളിയാഴ്ച്ച സമ്പർക്കം വഴി 131 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേർക്കും  ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 12 പുരുഷൻമാരും 12 സ്ത്രീകളും    പത്ത് വയസ്സിനു താഴെ 0  ആൺകുട്ടികളും   04 പെൺകുട്ടികളുമുണ്ട്.