26 April 2024 Friday

പന്താവൂർ ഇർഷാദിന്റ കൊലപാതക കേസിൽ മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിച്ച് പോലീസ്.

ckmnews

പന്താവൂർ ഇർഷാദിന്റ കൊലപാതക കേസിൽ മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിച്ച് പോലീസ്.


ചങ്ങരംകുളം:ഏറെ കോളിളക്കം സൃഷ്ടിച്ച പന്താവൂർ ഇർഷാദിന്റ കൊലപാതക കേസിൽ അന്യേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.പ്രതികള്‍ പിടിയിലായി മൂന്ന് മാസം തികയും മുമ്പാണ് 82-)o ദിവസം പൊന്നാനി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്യേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.കേസിലെ ഒന്നാം പ്രതി സുഭാഷ് രണ്ടാം പ്രതി എബിന്‍ എന്നിവര്‍ക്കെതിരെയാണ് 100 സാക്ഷികളും,50 തൊണ്ടിമുതലുകളും, 25 ഓളം രേഖകളും ഉള്ള കുറ്റപത്രം തിരൂർ ഡി.വൈ.എസ്.പി.കെഎ സുരേഷ് ബാബു സമർപ്പിച്ചത്. തിരുർ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബു വിന്റെ നേതൃത്വത്തിൽ  ചങ്ങരംകുളം ഇൻസ്പെക്ടർ സജീവ്, സബ് ഇൻസ്പെക്ടർ ഇക്ബാൽ, അസി.സബ് ഇൻസ്പെക്ടർ ശ്രീലേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്, സിവിൽ പോലീസ് ഓഫീസർ അരുൺ ചോലക്കൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ്  കുറ്റപത്രം തയ്യാറാക്കിയത്.എടപ്പാള്‍ സ്വദേശിയും ചങ്ങരംകുളം പന്താവൂരില്‍ താമസക്കാരനുമായിരുന്ന ഇര്‍ഷാദില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹവിഗ്രഹം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കുകയും പിന്നീട് തട്ടിക്കൊണ്ട് പോയി വട്ടംകുളത്ത് വച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ കിണറ്റില്‍ ഉപേക്ഷിച്ചു എന്നതാണ് കേസ്