27 April 2024 Saturday

ചിറവല്ലൂര്‍ നേര്‍ച്ച കോവിഡ് മാനദണ്ഡങ്ങളോടെ മാര്‍ച്ച് 24ന് നടക്കും

ckmnews



ചങ്ങരംകുളം:സൗഹാർദ്ദത്തിന്റെ വസന്തോത്സവമായ ചിറവല്ലൂർ നേർച്ച ഈ വർഷം ( മാർച്ച്‌ 24 ) ബുധനാഴ്ച സർക്കാരിന്റെ കോവിഡ് -19 പ്രോട്ടോകോൾ കർശനമായി പാലിച്ചു കൊണ്ട് നടത്തും.23/03/21 -3 മണിക്ക് കൊടിയേറ്റം ചിറവല്ലൂർ കടവിൽ നിന്ന് ആരംഭിക്കും.24 ന് , കാലത്ത് 9, മണിക്ക് ആരംഭിച്ചു രാത്രി 10, മണിയോടെ നേർച്ചക്ക് സമാപനമാകും.കോവിഡ് നിയന്ത്രണങ്ങളും തിരഞ്ഞെടുപ്പ് നിയന്ത്രണങ്ങളും നിലവില്‍ ഉള്ളതിനാല്‍ പുലർച്ചെ വരെയുള്ള പരിപാടിക്ക്‌ അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല.ഉപ കമ്മറ്റികളുടെ വരവുകൾ ഉണ്ടായിരിക്കും, പുറമെ നിന്നുള്ള മറ്റു വരവ് കാഴ്ചകളോ യാതൊരു കാരണവശാലും നേർച്ച സ്ഥലത്തേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കുന്നതല്ലെന്ന് നേർച്ച ഭാരവാഹികളായ കില്ലർ വൈൽസ് മെയിൻ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു