26 April 2024 Friday

കോവിഡ് പ്രതിസന്ധിയിലും മിണ്ടാപ്രാണികള്‍ക്ക് രക്ഷകനായി ശ്രീജേഷ്

ckmnews


ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയിലും മിണ്ടാപ്രാണികള്‍ക്ക് രക്ഷകനാവുകയാണ് ശ്രീജേഷ് പന്താവൂര്‍ എന്ന യുവാവ്.പ്രദേശത്ത് ഭക്ഷണവും വെള്ളവും ഇല്ലാതെ അലയുന്ന തെരുവ് നായകളുടെ ഇഷ്ടതോഴനാണ് ഇന്ന് ശ്രീജേഷ്.അപകടത്തില്‍ പെട്ട് പാതി ജീവന്‍ നഷ്ടപ്പെട്ട നൂറ് കണക്കിന് തെരുവ് നായകള്‍ക്ക് രക്ഷകനായ ശ്രീജേഷ് കോവിഡ് പ്രതിസന്ധിയിലും കനത്ത ചൂടിലും കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ അലയുന്ന തെരുവ് നായകളെ തന്റെ പരിമിതിക്കുള്ളില്‍ നിന്ന് സംരക്ഷണം നല്‍കുകയാണ്.കഴിഞ്ഞ ദിവസം ചങ്ങരംകുളം ടെലിഫോണ്‍ എക്സേഞ്ചിനടുത്ത് കിണറ്റില്‍ വീണ് മരണത്തോട് മല്ലിട്ട തെരുവ് നായയെ ശ്രീജേഷ് കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തി.സുമനസുകളുടെ സഹായത്താല്‍ വാഹനാപകടത്തില്‍ പെട്ട്  പാതി ജീവനായ നിരവധി ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ശ്രീജേഷ് പറയുന്നു.മനുഷ്യരെ പോലെ തന്നെ വെള്ളവും ഭക്ഷണവും ലഭിക്കാതെ വരുന്നതോടെ തെരുവ് നായകളും അക്രമാസ്ഥരാവാറുണ്ടെന്നും മനുഷ്യ ജീവനുകള്‍ക്ക് ഭക്ഷണം എത്തിക്കുന്ന കാരുണ്യ മനസുകള്‍ ഇത്തരം മിണ്ടാപ്രാണികളുടെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണമെന്നുമാണ് ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന ശ്രീജേഷിന്റെ അഭ്യര്‍ത്ഥന.