27 April 2024 Saturday

ചങ്ങരംകുളത്ത് ഇതര സംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് മൊബൈൽ ഫോണും പണവും കവർന്നു

ckmnews



ചങ്ങരകുളം:ഇതര സംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച്  മൊബൈൽ ഫോണും പണവും കവർന്നു. ബൈക്കിലെത്തിയ യുവാവ്  മരം മുറിക്കാനന്ന പേരിൽ കൂട്ടികൊണ്ട് പോകുയും  മരത്തിൽ കയറിയ തക്കത്തിൽ  ബീഹാർ സ്വദേശികളുടെ മൊബൈൽ ഫോണും പണവും കവർന്ന് വിരുതൽ  ബൈക്കിൽ കടന്ന് കളയുയായിരുന്നു. പതിനായിരം രൂപയും രണ്ട് ഫോണുകളുമാണ് നഷ്ട്ടപ്പെട്ടതായി പറയുന്നത്. ബീഹാർ സ്വദേശികളായ നവൽ കുമാർ, സത്രുധാർ എന്നിവർക്കാണ്ഫോണും പണവും നഷ്ടപ്പെട്ടത്. ബുധനാഴ്ച കാലത്ത് ചങ്ങരംകുളം കോലിക്കരയിലാണ് സംഭവം  ചങ്ങരംകുളം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. എ എസ് ഐ ശിവൻ, സിവിൽ പോലീസ് ഓഫീസർ സനോജ് തുടങ്ങിയവർ എത്തിയാണ്  പ്രദേശത്ത് അന്വേഷണം നടത്തിയത്.