27 April 2024 Saturday

സിദ്ധീക്ക് പന്താവൂരിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം ഒഴിയുന്നില്ല ചങ്ങരംകുളത്ത് ഒരു വിഭാഗം കോണ്‍ഗ്രസ്സ് യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സമാന്തരയോഗം ചേര്‍ന്നു

ckmnews

സിദ്ധീക്ക് പന്താവൂരിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം ഒഴിയുന്നില്ല


ചങ്ങരംകുളത്ത് ഒരു വിഭാഗം കോണ്‍ഗ്രസ്സ് യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സമാന്തരയോഗം ചേര്‍ന്നു


ചങ്ങരംകുളം:സിദ്ധീക്ക് പന്താവൂരിന് സീറ്റ് നിഷേധിച്ചതില്‍ ചങ്ങരംകുളം മേഖലയിലെ പ്രതിഷേധം ഒഴിഞ്ഞില്ല.ചങ്ങരംകുളത്ത് ഒരു വിഭാഗം കോണ്‍ഗ്രസ്സ് യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സമാന്തരയോഗം ചേര്‍ന്നു.ഇന്നലെ രാത്രി ഡിസിസി ഭാരവാഹികളായ വി മധുസൂധനന്‍,പിസിഎ നൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന പ്രവര്‍ത്തകരുമായി നടന്ന ചര്‍ച്ചക്കിടെ പ്രവര്‍ത്തകര്‍ നടത്തിയ വൈകാരികപ്രകടനം നാടകീയ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന്റെ പ്രചരണ പരിപാടിയില്‍ നിന്ന് ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വിട്ട് നില്‍ക്കുകയാണ്.സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നത് വരെ സിദ്ധിക്ക് പന്താവൂര്‍ സ്ഥാനാര്‍ത്ഥിയാവും എന്ന് പ്രതീക്ഷ നല്‍കിയിരുന്നതായും എന്നാല്‍ ഒരു മുന്നറിയിപ്പും കൂടാതെയാണ് വെട്ടിയതെന്നും ഇത് പ്രവര്‍ത്തകരില്‍ കടുത്ത നിരാശ ഉണ്ടാക്കിയെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്.സാഹചര്യങ്ങള്‍ എല്ലാം അനുകൂലമായിരുന്നിട്ടും സിദ്ധിക്കിനെ മനപ്പൂര്‍വ്വം അവഗണിക്കുകയായിരുന്നെന്നും നേതൃത്വം ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്നും പ്രവര്‍ത്തകള്‍ പറയുന്നു.അടുത്ത ദിവസങ്ങളില്‍ വിപുലമായ യോഗം ചേര്‍ന്ന് ഭാവിനടപടികളെ കുറിച്ച് ആലോചിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.