26 April 2024 Friday

പെൻഷൻ യൂണിയൻ വെളിയംകോട് പഞ്ചായത്ത് സമ്മേളനം നടന്നു.

ckmnews

പെൻഷൻ യൂണിയൻ വെളിയംകോട് പഞ്ചായത്ത് സമ്മേളനം നടന്നു.


ചങ്ങരംകുളം:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വെളിയംകോട് പഞ്ചായത്ത് ഇരുപത്തിയൊമ്പതാം സമ്മേളനം നടന്നു.യൂണിയൻ ജില്ലാ കമ്മറ്റിയംഗം കെ.കെ.ലക്ഷ്മണൻ ഉദ്ഘാടനം നിർവ്വഹിച്ചു.പി.ആർ.ഗൗരി അധ്യക്ഷയായി. ബ്ലോക്ക് സെക്രട്ടറി പി.എം.കെ.ഉണ്ണി, പി.വി.കൃഷ്ണൻ പോറ്റി ,സി.ടി.മുഹമ്മദുണ്ണി എന്നിവർ സംസാരിച്ചു.മുതിർന്ന പെൻഷൻകാരെ ആദരിക്കുകയും നവാഗതരെ സ്വീകരിക്കുകയും ചെയ്തു.സ്വാഗതം കൃഷ്ണൻ .പി .വി.നന്ദി മുഹമ്മദുണ്ണി സി.ടിയും പറഞ്ഞു. ഭാരവാഹികൾ പി.വി.കൃഷ്ണൻ (സെക്രട്ടറി), പി.ആർ.ഗൗരി (പ്രസിഡൻ്റ്), സി.ടി.മുഹമ്മദുണ്ണി (ട്രഷറർ)