26 April 2024 Friday

സൈക്കിളിലേറി കാശ്മീരിലെത്തിയ ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശിക്ക് ജന്മനാട്ടില്‍ ഊഷ്മളമായ സ്വീകരണം

ckmnews

സൈക്കിളിലേറി കാശ്മീരിലെത്തിയ ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശിക്ക് ജന്മനാട്ടില്‍ ഊഷ്മളമായ സ്വീകരണം


ചങ്ങരംകുളം:പന്ത്രണ്ടോളം സംസ്ഥാനങ്ങളിലൂടെ 4200 കിലോമീറ്റര്‍ സൈക്കിളിൽ താണ്ടി മുഹമ്മദ് ഷഹീർ ജന്മനാട്ടില്‍ തിരിച്ചെത്തി.ചങ്ങരംകുളം സ്വദേശി മുഹമ്മദ് ഷഹീർ ആണ് സൈക്കിളിൽ കാശ്മീര്‍ വരെ സഞ്ചരിച്ച് ജന്മനാട്ടില്‍ തിരിച്ചെത്തിയത്.നാടിനും സമൂഹത്തിനും അഭിമാനമായ ഷെഹീറിന് ഊഷ്മളമായ സ്വീകരണമാണ് ജന്മനാട്ടില്‍ ഒരുക്കിയത്.ജംഷാദ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ സുനിത ചെര്‍ള്ളശ്ശേരി അധ്യക്ഷത വഹിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.ബ്ളോക്ക് മെമ്പര്‍ രാംദാസ് മാസ്റ്റര്‍ ആശംസ അറിയിച്ചു.എന്‍വി സുബൈര്‍ നന്ദി പറഞ്ഞു.ആഗ്രഹത്തെ നാണയ തുട്ടുകൾ ആയി ശേഖരിച്ചുകൊണ്ടു മുഹമ്മദ് ഷഹീർ ജന്മനാടായ ചങ്ങരംകുളം ഉദിന്നുപറമ്പിൽ നിന്നും തുടങ്ങിയ സൈക്കിൾ യാത്ര പന്ത്രണ്ടോളം സംസ്ഥാനങ്ങളിലൂടെ 4200 കിലോമീറ്റര്‍  താണ്ടിയാണ് ഭൂമിയിലെ സ്വർഗ്ഗ താഴ്‌വാരം ആയ കാശ്മീരിലെ ഫിനിഷിങ് പോയിന്റ് ആയ ശ്രീനഗറിൽ എത്തിയത്.ജനുവരി 19 നാണ് തന്റെ ജന്മനാടായ ചങ്ങരംകുളം ഉദിനുപറമ്പിൽ നിന്ന് ഷഹീർ യാത്ര തിരിച്ചത്.  അൻപതാം ദിവസമാണ് ലക്ഷ്യസ്ഥാനെത്തെത്തിയത്.എല്ലാവിധ സജ്ജീകരങ്ങളോട് കൂടിയാണ് ഷഹീർ കാശ്മീരിലേക്ക് യാത്ര ആരംഭിച്ചത്,യാത്രക്കിടയിൽ മുഖ്യധാര ചലച്ചിത്ര മാധ്യമങ്ങൾ ഷഹീറിന്റെ ഈ സഹസിക യാത്ര റിപ്പോർട്ട്‌ ചെയ്തിരുന്നു.