01 May 2024 Wednesday

കൂട്ടം ചേര്‍ന്ന് പ്രാര്‍ത്ഥന:5 പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു

ckmnews



ചങ്ങരംകുളം:കൂട്ടം ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ 5 പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് ചങ്ങരംകുളം ചിയ്യാനൂരില്‍  തറാവീഹ് നമസ്കാരത്തിന് പ്രദേശവാസികളായ ഏതാനും പേര്‍ എത്തിയത്.കൂട്ടം ചേര്‍ന്ന് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നത് അറിഞ്ഞ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് പരിസരവാസികളായ അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തത്.ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടം കൂടിയതിന് അഞ്ച് പേര്‍ക്കെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.