26 April 2024 Friday

ആലംകോട് സൂറത്ത് പള്ളി പരിസരത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു

ckmnews

ആലംകോട് സൂറത്ത് പള്ളി പരിസരത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു 


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ സൂറത്ത് പള്ളി പരിസരത്ത് കുടിവെള്ള ക്ഷാമം രൂക്ഷമെന്ന് നാട്ടുകാരുടെ പരാതി.വേനല്‍ കടുത്തതോടെ പഞ്ചായത്തില്‍ പല സ്ഥലത്തും കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു.മുന്‍ വര്‍ഷങ്ങളില്‍ പ്രദേശത്ത് ഏപ്രില്‍ മെയ് മാസങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍  പഞ്ചായത്ത് ഭരണസമിതി വെള്ളം എത്തിച്ച് നല്‍കാറുണ്ട്.കാഞ്ഞിയൂരിലെ വികെഎം നൗഷാദും,സതീഷനും ചേര്‍ന്ന് പ്രദേശത്ത് കുടിവെള്ളം എത്തിച്ചിരുന്നു.ഇത്തവണ നേരത്തെ തന്നെ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.