26 April 2024 Friday

ആലംകോട് നിന്നും പൊന്നാനിയിലെ സിപിഎം സ്ഥാര്‍ത്ഥി പി നന്ദകുമാര്‍ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

ckmnews

ആലംകോട് നിന്നും പൊന്നാനിയിലെ സിപിഎം സ്ഥാര്‍ത്ഥി


പി നന്ദകുമാര്‍ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി


ചങ്ങരംകുളം:പൊന്നാനിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ചങ്ങരംകുളം  ആലംകോട് താമസിക്കുന്ന പി നന്ദകുമാര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ പ്രചരണരംഗത്ത് സജീവമായി.സി പി ഐ (എം) സംസ്ഥാന 

സമിതി അംഗമായ പി നന്ദകുമാർ 

ഇന്ന് സി ഐ ടി യു  അഖിലേന്ത്യാ സെക്രട്ടറിമാരിൽ ഒരാളാണ്.തിരൂർ സ്വദേശിയായ പി നന്ദകുമാർ 1966-ല്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് സംഘടനാ രാഷ്ട്രീയ പ്രവർത്തനമാരംഭിക്കുന്നത്.എസ് എഫ് ഐ യുടെ 

മുൻ സംഘടനാ രൂപമായ 

 കെ.എസ്.എഫ് ൻ്റെ പ്രവർത്തകനും നേതാവുമായി.പാർടി അംഗത്വത്തിലെത്തിയ അദ്ദേഹം 

1967 ല്‍ കെ.എസ്.വൈ.എഫി 

(ഡി വൈ എഫ് ഐ യുടെ മുൻ സംഘടനാ രൂപം ) ന്‍റെ പ്രവര്‍ത്തകനായി.1969-70 കാലഘട്ടത്തില്‍ കെ.എസ്.വൈ.എഫ് മലപ്പുറം ജില്ലാ പ്രസിഡന്‍റായി.1970-ല്‍ തന്നെ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയന്‍ രംഗത്ത് വന്നു. മോട്ടോർ തൊഴിലാളികളെയും ചുമട്ട് തൊഴിലാളികളെയും സംഘടിപ്പിച്ച്  

മുഴുവൻ സമയ കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ മുഴുകിയ പി നന്ദകുമാർ 

1974-ല്‍ ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍റെ ജില്ലാ പ്രസിഡന്‍റായി.1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമ പ്രകാരം പതിനെട്ട് മാസക്കാലം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍.പിണറായി വിജയന്‍, കൊടിയേരി ബാലകൃഷ്ണന്‍, ഇ.കെ. ഇമ്പിച്ചിബാവ, എം.വി. രാഘവന്‍, എം.പി. വീരേന്ദ്രകുമാര്‍, സയ്യിദ് ഉമര്‍ ബാഫഖി  തങ്ങള്‍ തുടങ്ങിയവരോടൊപ്പം കടുത്ത യാതനകളനുഭവിച്ച അദ്ദേഹം 1977-ല്‍ ജയില്‍മോചിതനായ ശേഷം പാര്‍ട്ടി തിരൂര്‍ താലൂക്ക് സെക്രട്ടറിയായി ചുമതലയേറ്റു.1980-ല്‍ സി.ഐ.ടി.യു. മലപ്പുറം ജില്ലാ സെക്രട്ടറി. തുടര്‍ന്ന് സംസ്ഥാന ട്രഷറർ ആയും അഖിലേന്ത്യാ സെക്രട്ടറിയായും ഉയര്‍ന്നു.മലപ്പുറം സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍,കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടർ തുടങ്ങിയ ചുമതലകളും   മികച്ച രീതിയില്‍ നിറവേറ്റിയ പി നന്ദകുമാര്‍

പൊന്നാനി മണ്ഡലത്തിലെ ആലങ്കോട് പഞ്ചായത്തിലെ മാന്തടം ആലംകോട് റോഡിലാണ് താമസം.മലയാളഭാഷാ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍റെ സ്മരണകളിരമ്പുന്ന തിരൂർ തുഞ്ചന്‍ പറമ്പ് സ്മാരക മന്ദിരം ഇന്ന് കാണുന്ന തരത്തില്‍ രൂപപ്പെടുത്തുന്നതിൽ 

മുഖ്യപങ്കു വഹിച്ചു.എം.ടി. വാസുദേവന്‍ നായരോടൊപ്പം തുഞ്ചന്‍ സ്മാരക സമിതിയുടെ സെക്രട്ടറിയായി 30 വർഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്നു.