26 April 2024 Friday

പാവിട്ടപ്പുറം കലാസാഹിത്യവേദി വനിതാ ദിനത്തോടനുബന്ധിച്ച് എന്നെ സ്വാധീനിച്ച സ്ത്രീ ചര്‍ച്ച സംഘടിപ്പിച്ചു

ckmnews

പാവിട്ടപ്പുറം കലാസാഹിത്യവേദി വനിതാ ദിനത്തോടനുബന്ധിച്ച് എന്നെ സ്വാധീനിച്ച സ്ത്രീ ചര്‍ച്ച സംഘടിപ്പിച്ചു


ചങ്ങരംകുളം:പാവിട്ടപ്പുറം കലാ സാഹിത്യ വേദി, വനിതാ ദിനത്തിനോടാനുബന്ധിച്ച് എന്നെ സ്വാധീനിച്ച സ്ത്രീ എന്ന വിഷയത്തിൽ ചര്‍ച്ച സംഘടിപ്പിച്ചു.ജീവിതത്തിൽ ഏറെ സ്വാധീനിച്ച സ്ത്രീകളെ കുറിച്ചുള്ള വിഷയത്തിൽ കൂടുതൽ ആളുകളും മാതാവിനെയാണ് ഉയർത്തി കാട്ടി സംസാരിച്ചത്.വിദേശത്തുള്ളവരും ഏറെ ആവേശത്തോടെയാണ് ഓൺലൈൻ വഴിയുള്ള പരിപാടിയിൽ പങ്കെടുത്തത്.പ്രവാസ ലോകത്തെ തിരക്കിനിടയിൽ ഓൺലൈൻ വഴി ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും പ്രവാസി ഗ്രൂപ്പ്‌ അംഗങ്ങൾ പങ്കു വേച്ചു.കലാ സാഹിത്യ രംഗത്ത് പ്രദേശികമായി കഴിവുള്ളവർക്ക് മുന്നോട്ട് വരുവാനുള്ള അവസരം ഒരുക്കുകയാണ് പാവിട്ടപ്പുറം കലാ സാഹിത്യ വേദി ലക്ഷ്യമിടുന്നത്.