26 April 2024 Friday

കല്ലുര്‍മ്മയില്‍ ജനവാസ മേഖലയില്‍ കാട്ടുപന്നി ശല്ല്യം:ജനങ്ങളില്‍ ഭീതി പരത്തുന്നതായി പരാതി

ckmnews

കല്ലുര്‍മ്മയില്‍ ജനവാസ മേഖലയില്‍ കാട്ടുപന്നി ശല്ല്യം:ജനങ്ങളില്‍ ഭീതി പരത്തുന്നതായി പരാതി


ചങ്ങരംകുളം:കല്ലുര്‍മ്മയില്‍ ജനവാസ മേഖലയില്‍ കാട്ടുപന്നി ശല്ല്യം രൂക്ഷമെന്ന് പരാതി.രാത്രി കാലങ്ങളില്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്ന കാട്ടുപന്നികള്‍ ജനങ്ങളില്‍ ഭീതി പരത്തുന്നതായാണ് പരാതി.കല്ലുര്‍മ്മ കിഴക്ക്മുറി ഭാഗത്ത് രാത്രിയോടെ എത്തിയ കാട്ടുപന്നി ഏറെ നേരം നാട്ടുകാരെ വട്ടം കറക്കി.പ്രദേശത്ത് പലയിടത്തും കാട്ടുപന്നികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്.കഴിഞ്ഞ മാസം ഉദിനുപറമ്പില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു