26 April 2024 Friday

പന്താവൂര്‍ പാടത്തുണ്ടായ തീ പിടുത്തം പരിഭ്രാന്തി പരത്തി

ckmnews


ചങ്ങരംകുളം:പന്താവൂര്‍ പാടത്തുണ്ടായ തീ പിടുത്തം പരിഭ്രാന്തി പരത്തി.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് പന്താവൂര്‍ പാടത്താണ് ബുധനാഴ്ച ഉച്ച തിരിഞ്ഞ് തീ പിടുത്തം ഉണ്ടായത്.തീ സമീപ പ്രദേശങ്ങളിലേക്ക് പടര്‍ന്നതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരായി.തുടര്‍ന്ന് പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ട്രോമകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീയണച്ചു