26 April 2024 Friday

ചിത്രം വരച്ച് വിസ്മയം തീര്‍ത്ത ചങ്ങരംകുളം സ്വദേശി റെക്കോര്‍ഡ് ബുക്കില്‍

ckmnews

ചിത്രം വരച്ച് വിസ്മയം തീര്‍ത്ത ചങ്ങരംകുളം സ്വദേശി റെക്കോര്‍ഡ് ബുക്കില്‍


ചങ്ങരംകുളം:ഒരെ സമയം നാവ് കൊണ്ടും രണ്ട് കൈ വിരല്‍ കൊണ്ടും വിത്യസ്ഥങ്ങളായ ചിത്രങ്ങള്‍ വരച്ച് വിസ്മയം തീര്‍ത്ത ചങ്ങരംകുളം സ്വദേശി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍.സോഷ്യല്‍ മീഡിയകളില്‍ താരമായ ചങ്ങരംകുളം എറവറാംകുന്ന് സ്വദേശിയായ ഷുഹൈബ് ആണ് പേനയോ പെന്‍സിലോ ഉപയോഗിക്കാതെ ശരീരഭാഗങ്ങള്‍ മാത്രം ഉപയോഗിച്ച് ഒരേ സമയം അഞ്ച് ഛായാ ചിത്രങ്ങള്‍ വരച്ച് വിസ്മയം തീര്‍ത്തത്. ചിത്രം വരക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചതോടെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ അടക്കം നിരവധി പേര്‍ ഷുഹൈബിന് അഭിനന്ദനങ്ങള്‍ അറിയിച്ച് എത്തിയിരുന്നു.വിത്യസ്ഥമായ ചിത്രങ്ങള്‍ വരക്കുന്നതില്‍ പ്രാവീണ്യം തെളിയിച്ച പ്രവാസി കൂടിയായ ഷുഹൈബ് ലോക്ക് ഡൗണില്‍ നാട്ടില്‍ കുടുങ്ങിയതോടെയാണ് ഏറെ വിത്യസ്ഥത നിറഞ്ഞ മറ്റൊരു പരീക്ഷണം നടത്തി ജനശ്രദ്ധ നേടിയത്