01 May 2024 Wednesday

ആയിഷകുട്ടി ടീച്ചർ അനുസ്മരണം സംഘടിപ്പിച്ചു

ckmnews

ആയിഷകുട്ടി ടീച്ചർ അനുസ്മരണം സംഘടിപ്പിച്ചു


ചങ്ങരംകുളം:ആയിഷകുട്ടി ടീച്ചർ പൊതുസമ്മുഹത്തിൻെറ വേദന തിരിച്ചറിഞ്ഞ നേതാവാണെന്ന് വെളിയംകോട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അനന്തകൃഷ്ണൻമാഷ് പറഞ്ഞു.ചങ്ങരംകുളം ഇന്ദിരഭവനിൽ ചേർന്ന ആയിഷകുട്ടി ടീച്ചർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.ആയിഷകുട്ടി ടീച്ചറെ പോലുളള പിൻതലമുറ പാർട്ടിക്ക് നൽകിയ സംഭാവന വിസ്മരിക്കാൻ കഴിയില്ലെന്നും അദേഹം കൂട്ടി ചേർത്തു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഉമ്മർ കുളങ്ങര അധ്യക്ഷത വഹിച്ചു.നവാസ് വി,അഷറഫ് പുറത്താട്ടിൽ,പ്രണവം പ്രസാദ്,അലിമോൻ നരണിപ്പുഴ,കെ.മുരളീധരൻ,ഭാസ്ക്കരൻ എടമന തുടങ്ങിയവർ പ്രസംഗിച്ചു