26 April 2024 Friday

യോഗി ആദിത്യനാദിന്റെ കാല്‍ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യതയെ പിണറായിക്കുള്ളു : കെ സുരേന്ദ്രന്‍

ckmnews



ചങ്ങരംകുളം:അഴിമതി ആരോപണങ്ങള്‍ ഒന്നുപോലും ഇല്ലാത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ കാല്‍ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത  മാത്രമെ കേരള മുഖ്യമന്ത്രി പിണറായി വിജയനുള്ളൂവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു.വിജയയാത്രയുടെ ജില്ലാ പര്യടനയാത്ര സമാപനസ്ഥലമായ ചങ്ങരംകുളത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.രാജ്യം മുഴുവന്‍ രാഹുലിനെ നേതാവായി കൊണ്ടു നടക്കുന്ന സിപിഎം കേരളത്തില്‍ മാത്രം രാഹുലിലെ വിമര്‍ശിക്കുന്നു.അദ്ധേഹത്തിന് എന്ത് യോഗ്യതയാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ ഉള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു.കോവിഡ് പ്രതിരോധത്തില്‍ ഏറെ മുന്നിലാണെന്ന് പറഞ്ഞ്  ദിവസം തോറും മണിക്കൂറുകളോളം പത്രസമ്മേളനം നടത്തുന്ന മുഖ്യമന്ത്രി പരിഹാസ്യനാവുകയാണ്. ആര്‍ട്ടിപിസി പരിശോധകള്‍ നടത്താതെ ആന്റിജന്‍ പരിശോധ മാത്രം നടത്തി ജനങ്ങളെ വിഡ്ഡികളാക്കുമ്പോഴും രാജ്യത്തെ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതായും അദ്ധേഹം ആരോപിച്ചു. തൊഴിലില്ലായ്മയിലും,സ്ത്രീപീഡനത്തിലും ആണ് കേരളം ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്.നമ്പര്‍ വണ്‍ കേരളം എന്നത് മുഖ്യമന്ത്രി വിടുവായിത്തം വിളമ്പുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആഴക്കടല്‍ വിവാദത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുന്ന മുഖ്യമന്ത്രി പരിഹാസ്യനാവുകയാണ്.വര്‍ഗ്ഗീയ പാര്‍ട്ടിയായ മുസ്ലിംലീഗുമായി സിപിഎം മൃദുസമീപനമാണ് കൈകൊള്ളുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.