26 April 2024 Friday

പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം:അഷ്‌റഫ്‌ കോക്കൂർ

ckmnews

പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം:അഷ്‌റഫ്‌ കോക്കൂർ


ചങ്ങരംകുളം:മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന മാനവിക ഐക്യത്തിന് സൗഹൃദ സന്ദേശ യാത്രയുടെ പ്രചരണാർത്ഥം ചങ്ങരംകുളം മേഖല കെഎംസിസി വാഹന ജാഥ സംഘടിപ്പിച്ചു.

വിദേശത്ത് നിന്നും വരുന്ന പ്രവാസികളോടുള്ള അവഗണന കേരള സർക്കാർ അവസാനിപ്പിക്കണമെന്നു അഷ്‌റഫ്‌ കോക്കൂർ പറഞ്ഞു.കോവിഡ് ടെസ്റ്റുകളുടെ പേരുകൾ പറഞ്ഞു ആയിരക്കണക്കിന് രൂപകൾ ഈടാക്കുന്ന പിണറായി സർക്കാർ അത് അവസാനിപ്പിച്ചു പ്രവാസികളോട് നീതി കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പന്താവൂർ സെന്ററിൽ നിന്നും ആരംഭിച്ച യാത്ര  ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ കോക്കൂർ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് വാപ്പുനഹാജി അധ്യക്ഷത വഹിച്ചു.ഷാനവാസ്‌ വട്ടത്തൂർ മുഖ്യ പ്രഭാഷണം നടത്തി. നാസർ സിപി, ഉണ്ണിഹാജി, വീരൻ കോയ, സാദിഖ് നെച്ചിക്കൽ, ഇബ്രാഹിം കുട്ടി കിഴിഞ്ഞാലിൽ, അബ്ദുൽ കാദർ അമയിൽ, മുസ്തഫ പള്ളിക്കര, എം പി അബ്ദുള്ള കുട്ടി,കാലിദ് മാട്ടം, കെ വി കാദർ, ഫാറൂഖ് കോക്കൂർ എന്നിവർ സംബന്ധിച്ചു.