26 April 2024 Friday

മാനവിക ഐക്യത്തിന് സൗഹൃദ സന്ദേശ യാത്ര ജില്ലാതല ഉദ്ഘാടനം 27ന് ചങ്ങരംകുളത്ത് നടക്കും

ckmnews

മാനവിക ഐക്യത്തിന് സൗഹൃദ സന്ദേശ യാത്ര ജില്ലാതല ഉദ്ഘാടനം 27ന് ചങ്ങരംകുളത്ത് നടക്കും


ചങ്ങരംകുളം:മാനവിക ഐക്യത്തിന് സൗഹൃദ സന്ദേശ യാത്ര എന്ന സന്ദേശവുമായി ജില്ലാ മുസ്ലിംലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജാഥയുടെ ജില്ലാതല ഉദ്ഘാടനം 27ന് ചങ്ങരംകുളത്ത് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ശനിയാഴ്ച വൈകിയിട്ട് 4 മണിക്ക് നടക്കുന്ന പരിപാടി സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.പികെ കുഞ്ഞാലിക്കുട്ടി,ഇടി മുഹമ്മദ് ബഷീര്‍ എംപി,കെപിഎ മജീദ്,അബ്ദുസമദ് സമദാനി,കെഎം ഷാജി,വിടി ബല്‍റാം എംഎല്‍എ,തുടങ്ങിയ മറ്റു പ്രമുഖ നേതാക്കള്‍ പങ്കെടുത്ത് സംസാരിക്കും.ജില്ലയിലെ 16 മണ്ഡലങ്ങളില്‍ പര്യടനത്തിന് ശേഷം മാര്‍ച്ച് 6ന് പെരിന്തല്‍മണ്ണയില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.അശറഫ് കോക്കൂര്‍,

അഹമ്മദ് ബാഫഖി തങ്ങള്‍,ഷാനവാസ് വട്ടത്തൂര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.