01 May 2024 Wednesday

എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു

ckmnews

എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു


ചങ്ങരംകുളം : എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി മോഡൽ എക്സാം എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു.  വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യക്ക് കീഴിൽ 13 മത് വർഷമാണ് പരീക്ഷ സംഘടിപ്പിക്കുന്നത് . എടപ്പാൾ ഡിവിഷനിൽ സ്കൂളുകൾ, ട്യൂഷൻ കേന്ദ്രങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ  തുടങ്ങിയ 6  കേന്ദ്രങ്ങളിലായി 200 ൽ അധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. കാഞ്ഞിയൂർ മദ്രസയിൽ നടന്ന എസ്. എസ്. എഫ്. എടപ്പാൾ ഡിവിഷൻ തല ഉദ്ഡാടനം നന്നമുക്ക് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ വി കെ നൗഷാദ്  നിർവഹിച്ചു. ഡിവിഷൻ പ്രസിഡന്റ് റഫീഖ് അഹ്സനി ആധ്യക്ഷത വഹിച്ചു മാത മാറ്റിക്സ് ,ഇംഗ്ലീഷ് , സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലാണ് എക്സാം നടത്തിയത്.