09 May 2024 Thursday

കോണ്‍ഗ്രസ്സ് എംപി മാര്‍ക്കെതിരെ നടപടി:കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

ckmnews



ചങ്ങരംകുളം:പൗരത്വ ഭേദഗതി ബില്ലിനെതിരെ പാർലമെന്റില്‍ ശബ്ദമുയർത്തി പ്രതിഷേധിച്ചതിന് കോൺഗ്രസിന്റെ എംപി മാർക്ക് എതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍  പ്രതിഷേധ പ്രകടനം നടത്തി.ചങ്ങരംകുളം ടൗണില്‍ നടന്ന പ്രകടനം ഹൈവെ ജംഗ്ഷനില്‍ സമാപിച്ചു.ഹക്കീം പെരുമുക്ക്,സികെ മോഹനന്‍,അരുൺലാൽ, ഫാരിസ് നരണിപുഴ,സുഹൈർ എറവറാംകുന്ന്, ഷറഫുദ്ദീൻ ആലംകോട്, റഹീം മാട്ടം, സുനിൽ ഒതളൂർ, മൺസൂർ, സലീം ചങ്ങരംകുളം, ഹരിലാൽ എന്നിവർ നേതൃത്വം കൊടുത്തു.