08 May 2024 Wednesday

പൊന്നാനി മണ്ഡലം അശറഫ് കൂട്ടായ്മ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 21ന് ചങ്ങരംകുളത്ത് നടക്കും

ckmnews



ചങ്ങരംകുളം:ഒരുമിക്കാം നമുക്കൊന്നായ് എന്ന സന്ദേശം ഉയര്‍ത്തി പൊന്നാനി മണ്ഡലം അശറഫ് കൂട്ടായ്മ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 21ന് ചങ്ങരംകുളം ഫുഡ്സിറ്റി കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.കാല്‍ നഷ്ടപ്പെട്ട സഹോദരന് ആധുനിക ടെക്നോളജി ഉപയോഗിച്ച് നിര്‍മിച്ച വെപ്പ് കാല്‍ ചടങ്ങില്‍ സമ്മാനിക്കും. സാംസ്കാരിക സാമൂഹ്യ  രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളെ ആദരിക്കും.പരിപാടിയില്‍ ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നില്‍പ്പ് സമരം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.അശറഫ് പുറത്താട്ടില്‍,അശറഫ് പള്ളിക്കര,അശറഫ് പുത്തന്‍പള്ളി,അശറഫ് എംസി,അശറഫ് സഫ പള്ളിക്കര തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു