26 April 2024 Friday

പൂച്ചപ്പടി കൂട്ടായ്മയുടെ കീഴിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

ckmnews



ചങ്ങരംകുളം:കോവിഡ് 19 പശ്ചാത്തലത്തിൽ    നന്നംമുക്ക് പൂച്ചപ്പടി കൂട്ടായ്മയുടെ  കീഴിൽ  200ൽ പരം കുടുംബങ്ങൾക്ക് പച്ചക്കറി  കിറ്റുകൾ  വിതരണം ചെയ്തു.പ്രവാസി സുഹൃത്തുക്കളുടെയും നാട്ടിലെ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് കിറ്റുകൾ  വിതരണം ചെയ്തത്. പരിപാടി പ്രവാസി പ്രതിനിധി മജീദ്‌ ഉദ്ഘാടനം ചെയ്തു  മുഹമ്മദലി,സിവി റസാഖ്, നൗഷാദ് സിഎസ്,ഷിഹാബ്,സിജില്‍,ലത്തീഫ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.