26 April 2024 Friday

എൻമകജെ :അംബികാസുതൻ മാങ്ങാടിൻ്റെ നോവൽ ചർച്ച സംഘടിപ്പിച്ചു

ckmnews

എൻമകജെ :അംബികാസുതൻ മാങ്ങാടിൻ്റെ നോവൽ ചർച്ച സംഘടിപ്പിച്ചു


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പ്രതിവാര പുസ്തകചർച്ചയിൽ അംബികാസുതൻ മാങ്ങാടിൻ്റെ എൻമകജെ എന്ന നോവൽ ചർച്ച ചെയ്തു. കൃതിയെ ആധാരമാക്കി കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് ആമുഖപ്രഭാഷണം നിർവ്വഹിച്ചു. പ്രസിഡൻ്റ് എം. ശ്രീധരൻ മോഡറേറ്ററായി. സി. വിജയൻ, നളിനി പയ്യന്നൂർ, എന്നിവർ പങ്കെടുത്തു. എ. വത്സല ചർച്ചയുടെ അവലോകനം നടത്തി. കൃഷ്ണൻ നമ്പൂതിരി, സി.എം ബാലാമണി, ടി.പി മുകുന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.