01 May 2024 Wednesday

അലുമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:അലുമിനിയം ലേബർ കോൺട്രാക്റ്റ് അസോസിയേഷൻ ചങ്ങരംകുളം മേഖലാ കമ്മറ്റി പ്രദേശത്ത് ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.ലോക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്കാണ് പലചരക്ക് സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്.കോവിഡ് 19 മായി ബന്ധപ്പെട്ട ലോക്ക് ഡൗണ്‍ മൂലം അലുമിനിയം ഫാബ്രിക്കേഷൻ മേഖല  പ്രതിസന്ധിയിലായിരുന്നു. നിർമ്മാണമേഖല സ്തംഭിച്ചതോടെ ഈ മേഖലയിലെ ആയിരക്കണക്കിന് വരുന്ന തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാണ്.കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടനാ സംവിധാനമുള്ള സംഘടന രണ്ട് വർഷത്തോളമായി ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി സർക്കാറിനെ സമിപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ കമ്മറ്റിയുമായി ജില്ലാ ട്രഷറർ.ഗഫുർ പൊന്നാനി നടത്തിയ ഇടപെടലുകളെ തുടർന്ന് മേഖലക്ക് ചെറിയ ഒരു സാമ്പത്തിക സാഹായം ലഭിച്ചിരുന്നു.തുടർന്ന് മേഖലാ നേതാക്കളായ.ജലിൽ കോലിക്കര.ഫൈസൽ അൽഫാ. പാറക്കൽ ഫൈസൽ.ഷെരിഫ് മൈഹോം.മനിഷ് കുമാർ ഒതളുർ. തുടങ്ങിയവർ മുൻകൈ എടുത്തു കൊണ്ട് മറ്റ് അംഗങ്ങളുടെ സഹായത്തോടെയാണ് 57 കുടുംബങ്ങൾക്കുള്ള കിറ്റുകള്‍ വിതരണം ചെയ്തത്. ആലംങ്കോട് പഞ്ചായത്തിന്റെയും ചങ്ങരംകുളം പോലീസിന്റെയും സഹകരണം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.