26 April 2024 Friday

ആലംകോട് പഞ്ചായത്തിലെ ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.

ckmnews



ചങ്ങരംകുളം:വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആലംകോട് പഞ്ചായത്തില്‍ പുതുതായി ആരംഭിച്ച ജനകീയ ഹോട്ടല്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഊണിന് 20 രൂപയും,പാര്‍സല്‍ 25 രൂപക്കും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന രീതിയിലാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.ചടങ്ങിൽ ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രതിഭ ടീച്ചർ, ജില്ലാ പഞ്ചായത്തഗം ആരിഫ നാസർ, സി.ഡി.എസ് പ്രസിഡണ്ട് അഞ്ജുഷ തുടങ്ങിയവർ പങ്കെടുത്തു. വിശപ്പ് രഹിത കേരളം പദ്ധതി പ്രകാരം കുടുബശ്രീക്ക് കീഴിൽ സ്ഥാനത്തെ 894-ാം മത്തെയും മലപ്പുറം ജില്ലയിലെ 68-ാം മത്തെയും ജനകീയഹോട്ടലാണ് ആലംങ്കോട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചിരിക്കുന്നത്.