26 April 2024 Friday

പാവിട്ടപ്പുറം സ്വദേശിയുടെ കൊലപാതകം തെളിവെടുപ്പ് നടത്തി കൗമാരക്കാരായ പ്രതികള്‍ ലഹരി ഉപഭോക്താക്കള്‍ പ്രതികള്‍ റിമാന്റില്‍

ckmnews

പാവിട്ടപ്പുറം സ്വദേശിയുടെ കൊലപാതകം തെളിവെടുപ്പ് നടത്തി


കൗമാരക്കാരായ പ്രതികള്‍ ലഹരി ഉപഭോക്താക്കള്‍ പ്രതികള്‍ റിമാന്റില്‍ 


ചങ്ങരംകുളം:പാവിട്ടപ്പുറം സ്വദേശിയായ മുനീബ്(25)നെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികളെ സംഭവം നടന്ന കോലിക്കരയിലെ സ്വകാര്യ സ്കൂളിന് സമീപത്തും ഒന്നാം പ്രതി ഷമ്മാസിന്റെ വസ്ത്രം ഉപേക്ഷിച്ച കടവല്ലൂരിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.മുനീബിനെ അടിക്കാന്‍ ഉപയോഗിച്ച   ക്രിക്കറ്റ് സ്റ്റംമ്പ് സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.സംഭവത്തില്‍ അഞ്ചോളം പ്രതികള്‍ ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.കൗമാരക്കാരായ പ്രതികള്‍ സ്ഥിരം ലഹരി ഉപഭോക്താക്കള്‍ ആണെന്നും പലപ്പോഴായി കൊല്ലപ്പെട്ട മുനീബുമായി പ്രതികള്‍ തര്‍ക്കങ്ങളും സംഘര്‍ഷവും ഉണ്ടായിട്ടുണ്ടെന്നും അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.കോലിക്കരയില്‍ താമസിച്ചിരുന്ന ഷമ്മാസ് എന്ന 20 വയസുകാരന്‍ ആണ് സംഭവത്തില്‍ ഒന്നാം പ്രതി.വീട്ടില്‍ നിന്ന് കൊണ്ട് വന്ന കത്തി ഉപയോഗിച്ചാണ് മുനീബിനെ നെഞ്ചിലും വയറ്റിലും കുത്തിയത്.രണ്ടാം പ്രതി കാഞ്ഞിരത്താണി സ്വദേശി അമല്‍ബാബു എന്ന 21 കാരന്‍ മുനീബിന്റെ കൈകള്‍ പുറകോട്ട് മടക്കി ഷമ്മാസിന് സൗകര്യം ഒരുക്കി.പിടിയിലായ 18 വയസുള്ള ചാലിശ്ശേരി സ്വദേശി മഹേഷും സുഹൃത്തുക്കളായ മറ്റു രണ്ട് പേരും കൂടെ ഉണ്ടെന്നാണ് വിവരം.ഇവര്‍ക്ക് വേണ്ടിയുള്ള അന്യേഷണത്തിലാണ് പോലീസ്.സംഭവത്തിന് ശേഷം വയനാട്ടിലേക്കും പിന്നീട് എറണാംകുളത്തേക്കും പുറപ്പെട്ട സംഘത്തിന്റെ കയ്യില്‍ പണം ഇല്ലാതെ ആയതോടെ നാട്ടിലേക്ക് തന്നെ തിരിക്കുകയായിരുന്നു.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.മലപ്പുറം ജില്ലാ പോലീസ് മേധാവി  സുജിത്ത് ദാസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബുവിന്റെ കീഴിലുള്ള പ്രത്യേക സ്ക്വഡ് അംഗങ്ങളായ എസ്ഐ മുഹമ്മദ് റാഫി,എസ്ഐ പ്രമോദ്,എഎസ്ഐ ജയപ്രകാശ്,സീനിയര്‍ സിപിഒ രാജേഷ്,ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ വിജിത്ത്,ഹരിഹര സൂനു,ആന്റോ,എഎസ്ഐ സജീവ്,സിപിഒ മധു എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.