26 April 2024 Friday

കോലിക്കരയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് അന്യേഷണം ഊര്‍ജ്ജിതമാക്കി

ckmnews

കോലിക്കരയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം


ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് അന്യേഷണം ഊര്‍ജ്ജിതമാക്കി


ചങ്ങരംകുളം:കോലിക്കരയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് അന്യേഷണം ഊര്‍ജ്ജിതമാക്കി.ചൊവ്വാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് പാവിട്ടപ്പുറം സ്വദേശി മുനീബ്(25) കോലിക്കരയിലെ സ്വകാര്യ സ്കൂളിലേക്കുള്ള വഴിയില്‍ വച്ച് കുത്തേറ്റ് മരിച്ചത്.നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന്  ബൈക്കിലാണ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ യുവാവ് മരിച്ചിരുന്നു.സംഭവത്തില്‍ ഒന്നിലതികം പ്രതികള്‍ ഉണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.ലഭ്യമായ വിവരങ്ങള്‍ വച്ച് പ്രധാന പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്യേഷണ സംഘം.പ്രദേശത്ത് കാലങ്ങളായി ലഹരി സംഘങ്ങളുടെ കേന്ദ്രമാണെന്ന് നാട്ടുകാരില്‍ വ്യാപകമായ പരാതികളുണ്ട്.പ്രതിയെ കണ്ടെത്തിയാല്‍ മാത്രമെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് വ്യക്തമായി പറയാന്‍ കഴിയൂ എന്നാണ് അന്യേഷണ ഉദ്ധ്യോഗസ്ഥര്‍ നല്‍കുന്ന വിവരം