27 April 2024 Saturday

മരം മുറിച്ചിട്ടത് വൈദ്യുതി ലൈനിലേക്ക് ,തല നാരിഴക്ക് ദുരന്തം ഒഴിവായി

ckmnews

ചങ്ങരംകുളം:മരം മുറിക്കുമ്പോള്‍ വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതി പോസ്റ്റ് റോഡിന് കുറുകെ മുറിഞ്ഞ് വീണു.ചങ്ങരംകുളം ചിയ്യാനൂരില്‍ റേഷന്‍കടക്ക് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.അപകട സമയത്ത് റോഡില്‍ യാത്രക്കാരും വാഹനങ്ങളും ഇല്ലാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.ചാലിശ്ശേരി കെഎസ്ഇബി ജീവനക്കാരെത്തി പോസ്റ്റ് മാറ്റി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു