26 April 2024 Friday

മൈത്രി സാംസ്കാരിക നിലയം പള്ളിക്കര വാക്കാട്ട്‌ പറമ്പിൽ പ്രവർത്തനം ആരംഭിച്ചു

ckmnews

മൈത്രി സാംസ്കാരിക നിലയം പള്ളിക്കര വാക്കാട്ട്‌ പറമ്പിൽ പ്രവർത്തനം ആരംഭിച്ചു


ചങ്ങരംകുളം:മൈത്രി സാംസ്കാരിക നിലയം പള്ളിക്കര വാക്കാട്ട്‌ പറമ്പിൽ പ്രവർത്തനം ആരംഭിച്ചു.പ്രസിഡൻറ് ടി.വി. നവീദിന്റെ അധ്യക്ഷതയിൽ പള്ളിക്കര ആറാം വാർഡ് മെമ്പർ അഷ്റഫ് കാട്ടിൽ സാംസ്കാരിക നിലയത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു.എംവി ബഷീർ സ്വാഗതവും എവി ഹൈദ്രു മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് മാക്കാട്ടി അബ്ദുള്ളക്കുട്ടി (KMCC) ,അബ്ദുറഹ്മാൻ എന്‍വി, കുഞ്ഞു മരക്കാർ കെവി,ഇബ്രാഹിം, കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് അഷ്റഫ് തുടങ്ങയ രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ നേർന്നു.പിവി ലത്തീഫ് നന്ദി അറിയിച്ചു.