26 April 2024 Friday

തെരെഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മതവിശ്വാസികളെ വികടിപ്പിക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കുക.; എം എസ് എം 'ലീപ്'.

ckmnews



കോട്ടക്കൽ: കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാർത്ഥി വിഭാഗം എം എസ്‌ എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ജില്ലാ നേതൃസംഗമം 'ലീപ്' 

കെ എൻ എം ജില്ലാ പ്രസിഡന്റ് ഡോ. പി പി മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ വിദ്വേഷ പ്രചാരണങ്ങളും വർഗീയാധിക്ഷേപങ്ങളും കുത്തിനിറയ്ക്കാൻ ശ്രമിക്കുന്നവരെ അവഗണിച്ചു കളയണമെന്നും ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളും സാമൂഹ്യ ഭദ്രതയും സംരക്ഷിക്കപ്പെടണമെന്നും എം എസ് എം 'ലീപ്' ആവശ്യപ്പെട്ടു. രാജ്യത്തിനു അന്നമൂട്ടുന്നവർക്കെതിരെ  അവകാശ ധ്വംസനങ്ങളോടുള്ള സമരമുന്നേറ്റങ്ങൾക്കിടയിൽ  സെലിബ്രിറ്റി കളുടേത് ഗൂഢ നീക്കണമെന്നും അവയെ ശക്തമായി നേരിടണമെന്നും എം എസ്‌ എം പ്രസ്താവിച്ചു. 

ചങ്ങരംകുളം എം വി എം റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് ചേർന്ന പരിപാടിയിൽ ജില്ലയിലെ പതിനാല് മണ്ഡലങ്ങളിൽ നിന്നും എൻപതിപതിലധികം ലീഡേഴ്‌സ് പങ്കെടുത്തു. എം എസ് എം സംസ്ഥാന അധ്യക്ഷൻ ഷാഹിദ് മുസ്ലിം ഫാറൂഖി, അബ്ദുസ്സമദ് ഇരിവേറ്റി, ഐ എസ്‌ എം സംസ്ഥാന ജോ.സെക്രട്ടറി ജാസിർ രണ്ടത്താണി തുടങ്ങിയവർ വിവിധ പഠന സെഷനുകൾക്ക് നേതൃത്വം നൽകി. ഞായറാഴ്ച്ച 'സുരക്ഷിത കൗമാരം കരുത്തുറ്റ കാവൽ' എന്ന പ്രമേയത്തിൽ സംസ്ഥാന സമിതി പ്രഖ്യാപിച്ച ക്യാമ്പയിൻ ജില്ലാ തല ഉദ്‌ഘാടന പരിപാടിയോട് കൂടി   സംഗമം അവസാനിക്കും. കെ എൻ എം ജില്ലാ സെക്രട്ടറി എൻ. കുഞ്ഞിപ്പ മാസ്റ്റർ ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്യും. എം എസ്‌ എം  ജില്ലാ പ്രസിഡന്റ്  മുസ്തഫ സ്വലാഹി, സെക്രട്ടറി സഹീൽ താനാളൂർ, ട്രഷറർ മഹ്സൂം അഹമ്മദ്, നബീൽ സ്വലാഹി, അൽത്താഫ് കളിയാട്ടമുക്ക്, മുഹാജിർ വളവന്നൂർ, ഖബ്ബാബ് വാരണക്കാര, അർഷക്ക് പാറോളി, ആദിൽ ചങ്ങരംകുളം, ജസീൽ നീരോൽപാലം, അലിഫ് അൻശിൽ എന്നവർ സംസാരിച്ചു.