26 April 2024 Friday

ഒരു കൈതാങ്ങ് കൂട്ടായ്മ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം: ഒരു നേരത്തെ അന്നത്തിനും ഔഷധത്തിനും വേണ്ടി കഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒരു കൈതാങ്ങ് ചങ്ങരംകുളം   ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. മേലെ മാന്തടം Tiffins TQ  റെസ്റ്റോറൻ്റിൽ വെച്ച് നടന്ന പരിപാടി കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പെകടർ ശശിൻന്ദ്രൻ മേലെയിൽ താണിയത്ത് അഷറഫിനും, സുന്ദരൻ കോക്കൂരിനും ബിരിയാണി കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മന്മഥൻ അധ്യക്ഷത വഹിച്ചു. അഷറഫ് പന്താവൂർ , സുനിൽ ഡോൺ, അജി കോലളമ്പ്, അഭിലാഷ് കക്കിടിപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.