26 April 2024 Friday

മുക്കൂട്ടയില്‍ മിനി വാൻ തോട്ടിലേക്ക് മറിഞ്ഞു ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു.

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി മുക്കൂട്ട പാടത്തേക്ക് മിനിവാൻ  മറിഞ്ഞു ഡ്രൈവർ ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി ശ്രീജിത്ത് അൽഭുതകരമായി രക്ഷപ്പെട്ടു.ബുധനാഴ്ച ഉച്ചക്ക് 1.30 നാണ് സംഭവം. പൊന്നാനി കേന്ദ്രമായുള്ള സ്വകാര്യ കൊരിയർ പാർസൽ സർവ്വീസ് നടത്തുന്ന വാഹനം  ചാലിശ്ശേരി മെയിൻ റോഡ് സെൻ്ററിൽ  പാർസൽ കൊടുത്ത് മടങ്ങി വരവേ   എതിർദിശയിൽ നിന്ന് മുന്നിലേക്ക് വന്ന  ഇരുചക്രവാഹനത്തിന്  രക്ഷപ്പെടുത്തുക വഴി  റോഡിൽ നിന്ന ഗെയിൻ പൈപ്പ് ലൈൻ പോസ്റ്റ് ഇടിച്ച് ശേഷം റോഡിലേക്ക് മറിയുകയായിരുന്നു.വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.