26 April 2024 Friday

നരണിപ്പുഴ ഷാനവാസിന്റെ പേരില്‍ സ്മൃതി പാര്‍ക്ക് 50 ലക്ഷം രൂപയുടെ ടൂറിസം പദ്ധതി പ്രദേശം ഉദ്ധ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

ckmnews

നരണിപ്പുഴ ഷാനവാസിന്റെ പേരില്‍ സ്മൃതി പാര്‍ക്ക് 


50 ലക്ഷം രൂപയുടെ ടൂറിസം പദ്ധതി പ്രദേശം ഉദ്ധ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു


ചങ്ങരംകുളം:പൊന്നാനി എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന നരണിപ്പുഴ ടൂറിസം പദ്ധതി ( നരണിപ്പുഴ ഷാനവാസ് സ്മൃതി പാർക്ക്) യുടെ സ്ഥലം മലപ്പുറം ടൂറിസം പ്രമോഷൻ കൗൺസിൽ എഞ്ചിനീയർ, വി.രാജേഷ്, സെക്രട്ടറി, ബിനോഷ് കുഞ്ഞപ്പൻ എന്നിവർ സന്ദർശിച്ചു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 16 വാർഡിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിസ് രിയ, ബ്ലോക്ക് മെമ്പർ ന്മാരായ ആശാലത ,വി.വി.കരുണാകരൻ, പി.അജയൻ, മുൻ പ്രസിഡണ്ട് ടി സത്യൻ, മോഹനൻ നരണിപ്പുഴ, പി.പി മനോജ്, സ്പീക്കറുടെ ഗൺമാൻ ദിനേശൻ ,വില്ലേജ് അസിസ്റ്റൻ്റ് സജീവ്,തുടങ്ങിയവർ സംബന്ധിച്ചു