01 May 2024 Wednesday

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ചിയ്യാനൂര്‍ മാങ്കുന്നത് ക്ഷേത്രോത്സവം

ckmnews

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ചിയ്യാനൂര്‍ മാങ്കുന്നത് ക്ഷേത്രോത്സവം


ചങ്ങരംകുളം:പതിവ് ആഘോഷങ്ങള്‍ ഇല്ലാതെ ക്ഷേത്ര ചടങ്ങുകളില്‍ ഒതുക്കി ഇത്തവണ പ്രദേശത്തെ  പ്രധാന ഉത്സവങ്ങളില്‍ ഒന്നായ ചിയ്യാനൂര്‍ മാങ്കുന്നത്ത് ക്ഷേത്രോത്സവം കൊണ്ടാടി. ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന ആന പഞ്ചവദ്യം എഴുന്നള്ളിപ്പിന് നിരവധി പേരെത്തി.വിവിധ ദേശങ്ങളില്‍ നിന്നും എത്തുന്ന വരവുകള്‍,സ്റ്റേജ് പരിപാടികള്‍,വെടിക്കെട്ട് തുടങ്ങിയ പരിപാടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.വളരെ കുറച്ച് കച്ചവടക്കാര്‍ മാത്രമാണ് ഇത്തവണ ഉത്സവപ്പറമ്പിലേക്ക് എത്തിയത്.