26 April 2024 Friday

വായനാമത്സരം സംഘടിപ്പിച്ചു

ckmnews

വായനാമത്സരം സംഘടിപ്പിച്ചു


ചങ്ങരംകുളം:സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായന മത്സരത്തിൻ്റെ പ്രാഥമികതല മത്സരം ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയിൽ വച്ച് നടത്തി. സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. സോമൻ ചെമ്പ്രേത്ത്, എം. ശ്രീധരൻ പൊതുവിജ്ഞാന പ്രശ്നോത്തരി നയിച്ചു. മൂക്കുതല PCNGHSS ലെ മാധവ് സജേഷ് ഒന്നാം സ്ഥാനവും അതുൽ കൃഷ്ണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പങ്കെടുത്ത വിദ്യാർത്ഥികൾക്കെല്ലാം പ്രോത്സാഹന സമ്മാനം നൽകി. ഗ്രന്ഥശാല വൈസ് പ്രസിഡൻ്റ് കെ. ഉണ്ണികൃഷ്ണൻ സമ്മാനദാനം നിർവ്വഹിച്ചു.