26 April 2024 Friday

വളയംകുളത്ത് സെമിഹംമ്പിന് സമീപം ബൊലോറ അപകത്തില്‍ പെട്ട് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ckmnews

വളയംകുളത്ത് സെമിഹംമ്പിന് സമീപം ബൊലോറ അപകത്തില്‍ പെട്ട് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.


വാഹനത്തില്‍ കുടുങ്ങിയ യാത്രക്കാരനെ പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്സ് എത്തി


ചങ്ങരംകുളം:വളയംകുളത്ത് ബൊലോറ മിനി ലോറിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.കണ്ണൂര്‍ സ്വദേശികളായ ഫിയാസ്(26)അജിനാസ്(24)ഷിയാദ്(25)എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ വളയംകുളം സെമി ഹംമ്പിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് അപകടം.കണ്ണൂരില്‍ നിന്ന് എറണാംകുളത്തേക്ക് പോയിരുന്ന ആറംഗ സംഘം സഞ്ചരിച്ച ബൊലോറ മുമ്പില്‍ പോയിരുന്ന മിനിലോറിയില്‍ ഇടിച്ചാണ് അപകടം.മിനി ലോറി സെമി ഹംമ്പില്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണം എന്ന് കരുതുന്നു.അപകടത്തില്‍ ബൊലോറ ഭാഗികമായി തകര്‍ന്നു.വാഹനത്തില്‍ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ കഴിയാതെ വന്നതോടെ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.ഏറെ നേരത്തെ ശ്രമത്തിന് ശേഷം ബൊലോറ വെട്ടിപ്പൊളിച്ച് ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.സംസ്ഥാന പാതയിലെ ഹംമ്പുകള്‍ ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തത് മൂലം നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍ പെടുന്നത്.