27 April 2024 Saturday

ലോക്ക് ഡൗണ്‍:വിശ്രമമില്ലാത ആലംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡണ്ടും

ckmnews



ചങ്ങരംകുളം:ലോക്ക് ഡൗണ്‍ വേളയില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും ക്ഷേമങ്ങള്‍ തിരക്കി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വിശ്രമമില്ലാതെ ഓടി നടക്കുകയാണ് ആലംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ വിനോദ് കുമാറും പ്രസിഡണ്ട് സുജിത സുനിലും.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ മറൂഷ് റസ്റ്റോറന്റില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം 500 ല്‍ അതികം ആളുകള്‍ക്കാണ് ദിവസവും ഭക്ഷണം വിതരണം ചെയ്യുന്നത്.പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും അടക്കം മുഴുവന്‍ ആളുകളും കഴിഞ്ഞ 17 ദിവസമായി നടക്കുന്ന ലോക്ക് ഡൗണ്‍ പ്രവര്‍ത്തനങ്ങളില്‍ പ്രസിഡണ്ടിനും സെക്രട്ടറിക്കും ഒപ്പം സജീവമാണ്.സ്ഥാനമാനങ്ങളുടെ വേര്‍തിരിവില്ലാതെ തന്നെ മറ്റു ജീവനക്കാര്‍ക്കൊപ്പം അടുക്കളയിലും ഭക്ഷണ വിതരണത്തിലും രാപകലില്ലാതെയും വിശ്രമമില്ലാതെയും പ്രതിസന്ധി മറികടക്കാന്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന വിനോദ് കുമാറും സുജിത സുനിലും   തികച്ചും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന് കീഴില്‍ നടത്തി കൊണ്ടിരിക്കുന്നത്.