27 April 2024 Saturday

പ്രശസ്ഥ നോവലിസ്റ്റ് എ.പി ശ്രീധരനെ ആദരിച്ചു

ckmnews

പ്രശസ്ഥ നോവലിസ്റ്റ് എ.പി ശ്രീധരനെ ആദരിച്ചു


ചങ്ങരംകുളം:ഇരകൾ, പെരുമുടിയൂർ തെരുവ് തുടങ്ങിയ നോവലുകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനും ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയിലെ മുതിർന്ന അംഗവുമായ എ.പി ശ്രീധരനെ ആദരിച്ചു. പൊന്നാനി ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വി പ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് എ.പി ശ്രീധരൻ്റെ നോവലുകളെപ്പറ്റി സംസാരിച്ചു. എ.പി ശ്രീധരൻ്റെ നോവലുകൾ ഉൾപ്പെടെയുള്ള മുഴുവൻ കൃതികളും ഗ്രന്ഥശാലയുടെ പൊന്നാനിക്കോലായ പദ്ധതിയിലേക്ക് സംഭാവന ചെയ്തു.പി.വി പ്രകാശ്  പുസ്തകങ്ങൾ ഏറ്റുവാങ്ങി. കെ. വി ശശീന്ദ്രൻ, എം.രാജചന്ദ്രൻ, രാജഗോപാലമേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസിഡൻ്റ് എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.