26 April 2024 Friday

ബാലുശ്ശേരിയില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ഏറ്റുമുട്ടിയേക്കും നടനോട് ആശയവിനിമയം നടത്തി കോണ്‍ഗ്രസ്

ckmnews

ബാലുശ്ശേരിയില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ഏറ്റുമുട്ടിയേക്കും


 നടനോട് ആശയവിനിമയം നടത്തി കോണ്‍ഗ്രസ്


കോഴിക്കോട്:ബാലുശ്ശേരി നിയമസഭ മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ധര്‍മ്മജനോട് ആശയവിനിമയം നടത്തിയതായാണ് വിവരം.


സിപിഐമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. പുരുഷന്‍ കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്.


രണ്ട് തവണ വിജയിച്ച പുരുഷന്‍ കടലുണ്ടി ഇത്തവണ മത്സരത്തിനുണ്ടായേക്കില്ല. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിനെയാണ് സിപിഐഎം ഇവിടേക്ക് പരിഗണിക്കുന്നത്.


ബാലുശ്ശേരിയും സിപിഐയുടെ കൈവശമുള്ള നാദാപുരവും വെച്ചുമാറാമെന്ന നിര്‍ദേശം സിപിഐഎം സിപിഐക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തോട് അനുകൂലമായ നിലപാടല്ല സിപിഐ സ്വീകരിച്ചത്. ഇതോടെയാണ് സിപിഐഎം പുതിയ സ്ഥാനാര്‍ത്ഥി അന്വേഷണങ്ങളിലേക്ക് കടന്നത്.


മുസ്‌ലിം ലീഗാണ് യുഡിഎഫിന് വേണ്ടി ഇവിടെ മത്സരിക്കാറുള്ളത്. ഇത്തവണ ലീഗില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത് കോണ്‍ഗ്രസ് ഇവിടെ മത്സരിച്ചേക്കും