09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് ശേഖരിച്ച പ്ളാസ്റ്റിക്ക് സംസ്കരണത്തിന് കൈമാറി

ckmnews

ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് ശേഖരിച്ച പ്ളാസ്റ്റിക്ക് മാലിന്യം സംസ്കരണത്തിന് കൈമാറി.ആലങ്കോട് ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് സംസ്കരണത്തിനായി കൈമാറിയത്.ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ യൂസർ ഫീ ഈടാക്കി ഹരിത സേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടു കൂടി നിർമ്മിച്ചിട്ടുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് പ്രവർത്തനക്ഷമമാക്കാനുള്ള ഊർജിത ശ്രമങ്ങൾ നടന്നു വരുന്നുവെന്ന് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് പ്രസിഡണ്ട് സുജിത സുനിൽ പറഞ്ഞു.പ്ലാസ്റ്റിക്ക് എന്ന മഹാ വിപത്തിനെ നേരിടുന്നതിന് പൊതു സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് വൈസ് പ്രസിഡണ്ട് മുഹമ്മദ് അൻവർ പറഞ്ഞു.പഞ്ചായത്ത് അംഗങ്ങളായ സബിത അനിൽ, അലി പരുവിങ്ങൽ, പ്രദീപ്, ഹരിത കേരളം മിഷൻ പ്രതിനിധി രാമദാസ്, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.