26 April 2024 Friday

*എം എം കുഞ്ഞാലൻ ഹാജി സ്മാരക ലൈബ്രറി & റീഡിംഗ്‌റൂം ഉദ്ഘാടനം ചെയ്തു*

ckmnews

എം എം കുഞ്ഞാലൻ ഹാജി സ്മാരക ലൈബ്രറി & റീഡിംഗ്‌റൂം ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം: കോക്കൂർ എ എച്ച്‌ എം ഗവ ഹയർസെക്കണ്ടറി സ്കൂളിനു  ഇ ടി മുഹമ്മദ്‌ ബഷീർ എം പി 20 ലക്ഷം രൂപ അനുവദിച്ച്‌ പണിത ലൈബ്രറി & റീഡിംഗ്‌റൂമിന്റെ ഉദ്ഘാടനം 

ഇ ടി മുഹമ്മദ്‌ ബഷീർ എം പി നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌

 എം. കെ. റഫീഖ അധ്യക്ഷത വഹിച്ചു. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി പുരുഷോത്തമൻ, ഗ്രാമപഞ്ചായത്ത്‌ മെംബർമാരായ മൈമൂന ഫാറൂഖ്‌, പി എ അബ്ദുസ്സലാം തുടങ്ങിയവരും   അഷ്‌റഫ്‌ കോക്കൂർ, ഷാനവാസ്‌ വട്ടത്തൂർ, കെ വി ഹംസ, എച്ച് എം  രാമകൃഷ്ണൻ എ സി, മുജീബ്‌ കോക്കൂർ തുടങ്ങിയവർ സംബന്ധിച്ചു.

പി ടി എ പ്രസിഡൻ്റ് സെക്കീർ സ്വാഗതവും

 പ്രിൻസിപ്പാൾ  പി വി അജിത

നന്ദിയും പറഞ്ഞു