27 April 2024 Saturday

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക മഹാപ്രക്ഷോപത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ചങ്ങരംകുളത്ത് നടന്നട്രാക്ടര്‍ റാലി ശ്രദ്ധേയമായി

ckmnews

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക മഹാപ്രക്ഷോപത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ചങ്ങരംകുളത്ത് നടന്നട്രാക്ടര്‍ റാലി ശ്രദ്ധേയമായി 


ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക മഹാപ്രക്ഷോപത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എല്‍ജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ട്രാക്ടര്‍ റാലി ശ്രദ്ധേയമായി.വൈകിയിട്ട് മൂന്ന് മണിക്ക് ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ആരംഭിച്ച ട്രാക്ടര്‍ റാലി എല്‍ജെഡി പൊന്നാനി മണ്ഡലം പ്രസിഡണ്ട് ഇസ്മയില്‍ വടമുക്ക് ഫ്ളാഗ്ഓഫ് ചെയ്തു.എല്‍ജെഡി സംസ്ഥാന എക്സ്യുക്ക്യുട്ടീവ് അംഗം കെ നാരായണന്‍ ഉദ്ഘാടനം ചെയ്ത റാലി വൈകിയിട്ട് 6 മണിക്ക് പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ സമാപിച്ചു. ജില്ലാ പ്രസിഡണ്ട് സബാഹ് പുല്‍പറ്റ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ടിബി സമീര്‍,യുഎം ലത്തീഫ്,ഇകെ മൊയ്തുണ്ണി,ഐരൂര്‍ മുഹമ്മദാലി,ഷാനവാസ് തരകത്ത്,തുടങ്ങിയ നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍കി