27 April 2024 Saturday

കോവിഡ് പ്രതിസന്ധിയില്‍ വിശ്രമമില്ലാതെ ജോലിയെടുക്കുന്ന പോലീസിന് ഭക്ഷണം ഒരുക്കി ഹാപ്പി ഡെയ്സ് ഉടമ

ckmnews


ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയില്‍  വിശ്രമമില്ലാതെ ജോലിയെടുക്കുന്ന ചങ്ങരംകുളം സ്റ്റേഷനിലെ മുപ്പതോളം പോലീസുകാര്‍ക്ക് ഈസ്റ്റര്‍ ദിനത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയ ഹാപ്പി ഡെയ്സ് ഫുഡ് പ്രൊഡക്റ്റ് ഉടമ മാതൃക പ്രവര്‍ത്തനം നടത്തി.കോവിഡ് മഹാമാരിയിൽ ലോക്ക് ഡൗണിലായ ജനങ്ങങ്ങളുടെ സുരക്ഷക്ക് വേണ്ടി പൊരിവെയിലത്തും  കഷടപ്പെടുന്ന ചങ്ങരംകുളം പോലീസിനാണ്  സ്റ്റേഷനിൽ ഈസ്റ്റർ ദിനത്തിൽ രാത്രി ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തത്.ഹാപ്പി ഡെയ്സ് ഫുഡ് പ്രൊഡക്റ്റ് ഉടമ നന്നംമുക്ക് മുതുകാട് സ്വദേശിയായ മുസ്തഫയാണ് വിത്യസ്ഥമായ മാതൃകാ പ്രവര്‍ത്തനം നടത്തിയത്.പ്രദേശത്തെ മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുസ്തഫ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.