26 April 2024 Friday

ചാലിശ്ശേരി ഗവ: ഹയർ സെക്കൻ്ററി സ്കൂൾ ഓറിയൻ്റേഷൻ ക്ലാസ്സും അനുമോദന സദസ്സും നടത്തി.

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കൻ്ററി സ്കൂൾ


ഓറിയൻ്റേഷൻ ക്ലാസ്സും

അനുമോദന സദസ്സും നടത്തി.


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ  എൻ എസ് എസ് വളണ്ടിയർ മാർക്ക് ഓറിയൻ്റേഷൻ ക്ലാസ്സും , അനുമോദന സദസ്സും നടത്തി.പ്രിൻസിപ്പാൾ ഗീതാ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.വളണ്ടിയമാർക്ക്   തൃത്താല പി എ സി മെമ്പർ ഡോ.സലീന വർഗ്ഗീസ് ഓറിയൻ്റേഷൻ ക്ലാസ്സെടുത്തു.കോവിഡ് പ്രതിരോധം എന്ന വിഷയത്തിൽ എൻ എസ് എസ് സംസ്ഥാന തലത്തിൽ നടത്തിയ ഉപന്യാസ മൽസരത്തിൽ   രണ്ടാം സ്ഥാനം നേടിയ  പ്ലസ് ടു  രണ്ടാംവർഷ ബയോളജി സയൻസ് ഗ്രൂപ്പ്  വിദ്യാർത്ഥി ശ്രീലക്ഷമി വി.ജി.യെ ചടങ്ങിൽ അനുമോദിച്ചു.പി ടി എ വൈസ് പ്രസിഡൻ്റ് ബാബു നാസർ , അദ്ധ്യാപിക  ജിഷ .പി.  എൻ എസ് എസ് ലീഡർമാരായ മുഹമ്മദ് നിഹാൽ  , ജിഷ്ണ എന്നിവർ സംസാരിച്ചു.