27 April 2024 Saturday

തെരുവില്‍ കഴിഞ്ഞ വയോദികന് സാന്ത്വന സ്പർശവുമായി ടീം വെൽഫെയർ

ckmnews

തെരുവില്‍ കഴിഞ്ഞ വയോദികന് സാന്ത്വന സ്പർശവുമായി ടീം വെൽഫെയർ


ചങ്ങരംകുളം:വളയംകുളത്തിനടുത്ത് റോഡരികിലെ പുറമ്പോക്കിൽ നോക്കാൻ ആരുമില്ലാതെ ഗുരുതരമായ രോഗങ്ങളോട് മില്ലിട്ടു കഴിഞ്ഞിരുന്ന വയോധികന് ടീം വെൽഫെയറിന്റെ ഇടപെടൽ ആശ്വാസമായി.പഴയ സാധനങ്ങൾ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തിവരികയായിരുന്ന കടവല്ലൂരിലെ റഷീദിനാണ് ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ കാരുണ്യത്താല്‍ പുതുജീവന്‍ ലഭിച്ചത്.അവശനായി വളയംകുളത്തെ ഒരു പീടിക തിണ്ണയില്‍ ഭക്ഷണം പോലും ലഭിക്കാതെ കഴിഞ്ഞിരുന്ന റഷീദിന്  ടീം വെൽഫെയർ വളണ്ടിയർ അബ്ദുട്ടി വളയംകുളത്തിന്റെ നേതൃത്വത്തിൽ ഭക്ഷണം നൽകുകയും പിന്നീട് എം.വി. നബീൽ അഷ്റഫിന്റെ സഹായത്തോടെ ആവശ്യമായ പരിചരണവും ചികിത്സയും നൽകി.കടവല്ലൂരിലെ റഷീദിന്റെ ബന്ധുക്കളെ കണ്ടെത്തി അവരെ സംരക്ഷണ ചുമതല ഏല്‍പിക്കുകയായിരുന്നു.അഷ്റഫ് പന്താവൂർ,ജലീൽ ചിയാനൂർ,ഉമ്മർ പി.കെ,സമീർ പള്ളികുന്ന്,ഗഫൂർ പള്ളികുന്ന്,മുഹമ്മദ് കുട്ടി ഇ.വി,അബ്ദുട്ടി വളയംകുളം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റഷീദിന് പുതുജീവിതം ലഭിച്ചത്.