26 April 2024 Friday

എസ് വൈ എസ് തവനൂർ സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു.

ckmnews



ചങ്ങരംകുളം :ധാർമ്മിക യൗവ്വനത്തിന്റെ സമര സാക്ഷ്യം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തി വരുന്ന അംഗത്വ കാല ക്യാമ്പയിന്റെ ഭാഗമായി തവനൂർ സർക്കിൾ യൂത്ത് കൗൺസിൽ സംഘടിപ്പിച്ചു.അതളൂർ നേഡറ്റ് അബ്ബാസിയ്യ മദ്രസയിൽ നടന്ന കൗൺസിൽ മുസ് ലിം ജമാഅത്ത് സർക്കിൾ ജനറൽ സെക്രട്ടറി ഹംസ ഹാജി ഉദ്ഘാടനം ചെയ്തു.ഉമർ സഅദി അയങ്കലം ആധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി പി നൗഫൽ സഅദി വിഷയാവതരണം നടത്തി. ഇബ്രാഹീം കരീം ബാഖവി, ഷുക്കൂർ സഖാഫി, സി.ഷരീഫ് ചിയ്യാനൂർ, മുജീബ് അംജദി, ശംസുദ്ധീൻ മിസ്ബാഹി, സൈഫുല്ല അദനി പ്രസംഗിച്ചു.സർക്കിൾ റിട്ടേണിങ്ങ് ഓഫീസർ ആസിഫ് തങ്ങിലം പുനസംഘടനക്ക് നേതൃത്വം നൽകി.2021-22 സംഘടനാ വർഷത്തേക്ക് ഭാരവാഹികളായി ഉമർ സഅദി (പ്രസിഡണ്ട്) ശംസുദ്ധീൻ മിസ്ബാഹി (ജനറൽ സെക്രട്ടറി) മുജീബ് മുസ് ലിയാർ, സഖീഫ് സഖാഫി ( വൈസ് പ്രസിഡണ്ടുമാർ) സ്വാലിഹ് അഹ്സനി, ഫൈസൽ മറവഞ്ചേരി (സെക്രട്ടറിമാർ) ശാഹുൽ ഹമീദ് സഖാഫി (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.