26 April 2024 Friday

പാലീയേറ്റീവ് ദിനം കിടപ്പ് രോഗിക്ക് സഹായമായി ചാലിശ്ശേരി ജനമൈത്രി പോലീസ്

ckmnews

പാലീയേറ്റീവ് ദിനം


കിടപ്പ് രോഗിക്ക് സഹായമായി

ചാലിശ്ശേരി ജനമൈത്രി പോലീസ് 


ചങ്ങരംകുളം:ചാലിശ്ശേരി ജനമൈത്രി പോലീസ് പാലിയേറ്റീവ് ദിനത്തിൽ ചാലിശ്ശേരി പഞ്ചായത്തിൽ സാമ്പത്തിക പരാധീനത അനുഭവിയ്ക്കുന്ന ഒരു കുടുംബത്തിലെ കിടപ്പ് രോഗിയ്ക്ക് എണ്ണായിരം രൂപയോളം വിലവരുന്ന ഒരു എയർ ബെഡ് നൽകി മാതൃകയായി.പഞ്ചായത്തിലെ രണ്ടാ വാർഡിലെ   ആശാവർക്കറായ ലത കൈവശം ഏൽപ്പിച്ചു നൽകി.പഞ്ചായത്തംഗം വിജേഷ്കുട്ടൻ സംസാരിച്ചു.ജനമൈത്രി ബീറ്റ് ഓഫീസർന്മാരായ എ ശ്രീകുമാർ ,വി.ആർ രതീഷ്  എന്നിവരുടെ  കാരുണ്യ പ്രവർത്തനം നാടിന് വേറിട്ട കാഴ്ചയായി.