27 April 2024 Saturday

മകരജ്യോതി ദിനത്തിൽ തിരിതെളിയിച്ച് അയ്യപ്പസേവാസംഘം മലപ്പുറം ജില്ലാ കമ്മറ്റി

ckmnews



ചങ്ങരംകുളം: മകരജ്യോതി ദിനത്തിൽ തിരിതെളിയിച്ച് അയ്യപ്പസേവാസംഘം മലപ്പുറം ജില്ലാ കമ്മറ്റി.

ശബരിമല മകരജ്യോതിയോടനുബന്ധിച്ച് ശ്രീശാസ്താ സ്കൂളിൽ      ദീപം തെളിയിക്കലും വിശേഷാൽ പൂജകളും പ്രസാദവിതരണവും നടത്തിയത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗോപഗുരുസ്വാമി, കൃഷ്ണൻ നായർ ഗുരു സ്വാമി നേതൃത്വം നൽകി. ചടങ്ങിൽ അയ്യപ്പസേവാസംഘം ജില്ലാ സെക്രട്ടി വി.വി.മുരളീധരൻ, ജില്ലാ ട്രഷറർ കെ ഗോപാലകൃഷ്ണൻ നായർ, കോ.ഓർഡിനേറ്റർ കണ്ണൻ പന്താവൂർ, P ബാലൻ ഷൈൻ,വിജയൻ വാക്കേത്ത്, സുന്ദരൻ കോക്കൂർ, സുനിൽ ചിയ്യാനൂർ, സ്കൂൾ പ്രിൻസിപ്പാൾ ബാബു വി, വി, രാമചന്ദ്രൻ, ചന്ദ്രൻ വാരനാട്ട്, കരുണൻ കാഞ്ഞൂർ എന്നിവർ പങ്കെടുത്തു.