27 April 2024 Saturday

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നിന്നും കോക്കൂർ സ്വദേശിക് അടിയന്തിരമായി ലഭിക്കേണ്ട ജീവൻരക്ഷാ മരുന്നുകൾ എത്തിച്ചു നൽകി ആലംകോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ്

ckmnews


ചങ്ങരംകുളം :ദിവസങ്ങളായുള്ള ലോക്ക് ഡൌൺ മൂലം സ്ഥിരമായി ലഭിക്കേണ്ട മരുന്നുകൾ ലഭിക്കാതെ ബുദ്ധിമുട്ടിയ കോക്കൂർ സ്വദേശിക് റിലീഫ് മെഡിക്കൽസിന്റെ സഹായത്തോടെയാണ് ആലംകോട് പഞ്ചായത്തിലെ വൈറ്റ് ഗാർഡ് സേന തിരുവനന്തപുരം RCCയിൽ നിന്നും 40000രൂപ വില വരുന്ന ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകിയത് .


അതോടൊപ്പം കല്ലുംപുറം സ്വദേശിക് കൊടുങ്ങല്ലൂരിൽ നിന്നും തൃശൂർ ,ഗുരുവായൂർ വൈറ്റ് ഗാർഡ് സേനകളുടെ സാഹായത്തോടെ മെഡിചെയിൻ വഴിയാണ് ആലംകോട് പഞ്ചായത്ത് വൈറ്റ് ഗാർഡ് ഇതേ ദിവസം തന്നെ മരുന്നെത്തിച്ചു നൽകി


നിയോജക മണ്ഡലം വൈറ്റ് ഗാർഡ് കോഡിനേറ്റർ സികെ അഷ്‌റഫ്,ആലംകോട് പഞ്ചായത് കോഡിനേറ്റർ ഷബീർ മാങ്കുളം ,ക്യാപ്റ്റൻ റഹീം മാന്തടം ,ഷഹൽ ,ജെഫിറലി പള്ളിക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി .